സകലാമര സംസേവ്യെ
സാമഗാന വിനോദിനി
നിഖിലായുധ സംപൂർണ്ണേ എറയൂരെഴു അംബികേ
സമാനരഹിതേ ദേവി
സർവ്വ വിദ്യാസമന്വതെ
സർവ്വവേദാന്തസംവേദ്യെ
ഏറയൂരെഴുമബികേ
Notice
This year Annual Ulsavam is celebrating from 06/03/2025 to 15/03/2025
The famous Makam thozhal is on 12th March 2025
Pooja Time
07:30 AM
Guruthi Nivedyam at
Kizhukavu Temple
7:00 AM to 8:00 AM
Pantheeradi
11:00 AM to 11:30 PM
Ucha Pooja
12:00 PM
Ucha Seeveli
04:00 PM
History
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ കൊപ്പം വില്ലേജിൽ ശ്രീ കുതിരവട്ടം സ്വരൂപത്തിന്‍റെ ഊരായ്മയിൽ പരദേവതയുടെ മൂലസ്ഥാനമായ എറയൂർ ശ്രീ തിരു വളയനാട്ട് ഭഗവതി വാണരുളുന്നു
വള്ളുവനാട്ടിലെ ഏറെ പ്രശസ്തിയാർജ്ജിച്ച ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണ് എറയുർ ശ്രീ തിരുവളയനാട് ഭഗവതി ക്ഷേത്രം. ശാന്ത സ്വരൂപിണിയായ ഭദ്രകാളിയാണ് (ദാരു ശില്പം) പ്രതിഷ്ഠ. തുല്യപ്രാധാന്യത്തോടെ വേട്ടേക്കൊരു
മകൻ പ്രതിഷ്ഠയും ഉപദേവനായി ഗണപതിയും ക്ഷേത്രത്തിനുള്ളിൽ പരസ്പരം അഭിമുഖമായി സ്ഥിതി ചെയ്യുന്നു.അയ്യപ്പൻ ഉപപ്രതിഷ്ഠയായി ക്ഷേത്രത്തിന്‍റെ വടക്ക് പടിഞ്ഞാറെ മൂലയിൽ കുടികൊള്ളുന്നു.
Read More
ഉദ്ദേശം പതിനഞ്ചാം ശതകം മുതൽ ആരംഭിക്കുന്നതാണ് കുതിരവട്ടം സ്വരൂപത്തിന്‍റെ ചരിത്രം. സാമൂതിരി
കുടുംബത്തിൽ നിന്നും പിരിഞ്ഞു പോന്ന് സാമൂതിരിയുടെ തന്നെ കിഴക്കൻ തല കാപ്പനായി സ്ഥാപിക്കപ്പെട്ടതാണ് കുതിരവട്ടം സ്വരൂപം. സമൂതിരി കോവിലകത്തെ ഒരു രാജാവിന് പുലാപ്പറ്റയിൽ കുടുംബ ബന്ധം ഉണ്ടായിരുന്നു. പുലാപറ്റയിൽ നിന്നും തമ്പുരാട്ടി പരിചാരികമാർ സമേതം വഴിയമ്പലങ്ങളിൽ വിശ്രമിച്ച് കോഴിക്കോട്ടേക്കും തിരിച്ചും യാത്രചെയ്യാ റുണ്ടായിരുന്നു.ഒരിക്കൽ യാത്ര മദ്ധ്യേ എറയൂർ എത്തുകയും തൊട്ടുടുത്തുള്ള പൊട്ടക്കുളത്തിൽ ദേഹശുദ്ധി വരുത്താനായി കൈയ്യിലിരുന്ന കുട കരഭാഗത്ത് മലർത്തിവെക്കുകയും കൈകാൽ തളകളും മറ്റ് ആഭരണങ്ങളും അടക്കം കുടക്കാലിൽ തൂക്കി യിടുകയും ചെയ്തു. ദേഹശുദ്ധി വരുത്തിയതിനു ശേഷം
കുട എടുക്കാൻ ശ്രമിച്ചപ്പോൾ അത് അവിടെ ഉറച്ചുപോവുകയും ചെയ്തു. കോഴിക്കോട്ട് നിന്നുള്ള യാത്രാമധ്യേ തിരുവളയനാട്ടമ്മ കുടപ്പുറത്ത് എഴുന്നള്ളിയതായിരുന്നു എന്ന് പ്രശ്നചിന്തയിൽ തെളിഞ്ഞു. പ്രശ്ന വിധിപ്രകാരം സുമാർ 350 വർഷം മുമ്പ് തിരുവളയനാട്ട് ഭഗവതിയെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു വെന്നും പറയപ്പെടുന്നു. എറയുർ, പറമ്പനൂർ, മറയങ്ങാട്, വെട്ടിക്കാട്, നെടുമ്പ്രക്കാട്, ആമയൂർ തുടങ്ങി ആറു ദേശങ്ങളാണ് തട്ടകത്തിൽ ഉൾപ്പെടുന്നത്
Gallery
Image Accordion #1
Image Accordion Content Goes Here! Click edit button to change this text.
Image Accordion #2
Image Accordion Content Goes Here! Click edit button to change this text.
Image Accordion #3
Image Accordion Content Goes Here! Click edit button to change this text.
Image Accordion #4
Image Accordion Content Goes Here! Click edit button to change this text.
Online Contribution
Contact Us
Send us a Message
Key information
Location
Erayour Sree
Thiruvilayanadu
Bhagavathy Temple
Phone
04885-000 -000
ErayourSreeThiruvilayanadu BhagavathyTemple@gmail.com