വിശേഷദിവസങ്ങൾ
വേട്ടേക്കരൻ പാട്ട്
മീനമാസത്തിലെ ആദ്യത്തെ ഞായറാഴ്ച്ചക്ക് മുൻപ് വരുന്ന ബുധനാഴ്ച ക്ഷേത്രമൈതാനിയിലെ വലിയ അരയാലിന് പിൻവശത്തു തയ്യാറാക്കുന്ന മുല്ലത്തറയില്‍ പൂജ കഴിഞ്ഞ് എഴുന്നെള്ളിപ്പോടെ ക്ഷേത്രത്തിൽ പ്രവേശിച്ചു തുടർന്ന് ഈടും കൂറും , കളം കാണലും, കളം പൂജ എന്നിവയും അതിന് ശേഷം നാളികേരം എറിയൽ, കളം മായ്ക്കൽ, കല്പന എന്നിവ നടത്തുന്നു. കരോ പണിക്കരായി ഓങ്ങല്ലൂർ മോഹനൻ നമ്പൂതിരിയും, കളം പാട്ടുകൾക്ക് കൃഷ്ണ ദാസ് കുറുപ്പ്
രാമകൃഷ്ണൻ കുറുപ്പ് എന്നിവരും കർമികത്ത്വം വഹിക്കും
ദേശപ്പാട്ട് ഉത്സവം
മീനത്തിലെ ആദ്യത്തെ ഞായറാഴ്ച്ക്ക് മുൻപ് ആറു ദേശങ്ങളുടെ പാട്ട്. ഏറയുർ, പറമ്പനൂർ, മറയങ്ങാട്, വെട്ടിക്കാട്, നെടുമ്പ്രക്കാട്, ആമയൂർ,എന്നീ ദേശങ്ങളിലെ മുഴുവൻ ആളുകളും ഒത്തു ചേരുന്ന, രാത്രി ഒരു മണിവരെ നീണ്ടുനിൽക്കുന്ന പരിപാടി. കലാപരിപാടികൾ, കളം പാട്ട്, പ്രസാദഊട്ട് എന്നിവയോടെ ആഘോഷിക്കുന്നു. എഴുന്നെള്ളിപ്പോടെ ക്ഷേത്രത്തിൽ പ്രവേശിച്ചു തുടർന്ന് ഈടും കൂറും , കളം കാണലും, കളം പൂജ എന്നിവയും അതിന് ശേഷം നാളികേരം ഏറിയൽ കളം മായ്ക്ക ൽ കല്പന എന്നിവ നടത്തുന്നു. കരോ പണിക്കരായി ഓങ്ങല്ലൂർ മോഹനൻ നമ്പൂടിരിയും, കളം പാട്ടുകൾക്ക്
കൃഷ്ണ ദാസ് കുറുപ്പ്
രാമകൃഷ്ണൻ കുറുപ്പ് എന്നിവരും കർമികത്വം വഹിക്കും
പാട്ടു താലപ്പൊലി ആഘോഷം
മീനമാസത്തിലെ ആദ്യത്തെ ഞായറാഴ്ച്ച.
രാവിലെ ക്ഷേത്രത്തിൽ വിശേഷൽ പൂജകളും, എറയൂര്, പറമ്പനൂർ ദേശങ്ങളുടെ എഴുന്നോലിപ്പും നടക്കുന്നു. വൈകുന്നേരം ആറു ദേശങ്ങളിൽ നിന്നുള്ള വേലകൾ പാടത്തു സംഗമിക്കുന്നു. അർദ്ധരാത്രി മനപടിക്ക് സമീപമുള്ള താലപൊലി കണ്ടതിൽ നിന്നും ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നോള്ളിപ്പും തുടർന്ന് കൂറ വലിക്കുന്നത്തോടെ ആഘോഷം സമാപിക്കുന്നു